അമേരിക്കയിൽ വന്ന കാലം തൊട്ട് എല്ലാ ക്രിസ്മസ് വരുമ്പോഴുo നക്ഷത്രം വാങ്ങാൻ പ്ലാൻ ഇടും നാട്ടിൽ പോകുന്ന സമയം സമ്മർ ആയതിനാൽ ഒരിക്കലും നക്ഷത്രം കിട്ടില്ല. അങ്ങിനെ അത് നടന്നില്ല
എന്തായാലും ഇത്തവണ സ്റ്റാർ ഓൺലൈൻ ഓർഡർ കൊടുക്കാൻ തീരുമാനിച്ചു ആമസോൺ വഴി സ്റ്റാർ ഓർഡർ ചെയ്തു. പിന്നെ ഒരു കാത്തിരുപ്പായി prime ആയിരുന്നിട്ടും കിട്ടാൻ താമസിച്ചു. കിട്ടിയ ദിവസത്തെ സന്തോഷo ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മനസ് തുള്ളിച്ചാടി.
പണ്ട് എൻറെ കുട്ടിക്കാലം ക്രിസ്മസ് ആഘോഷം തുടങ്ങുന്നത് അച്ചാച്ചൻ വാങ്ങിക്കൊണ്ടു വരുന്ന വര്ണപ്പകിട്ടുള്ള നക്ഷത്രം വീടിന്റെ മുൻപിൽ തൂക്കുന്നതു മുതലാണ്
എന്തൊരു ഭംഗിയാണ് അതിനു. എത്ര തരം നക്ഷത്രo വലുള്ളതും ഇല്ലാത്തതും. എല്ലാ വർഷവും പുതിയതരം നക്ഷത്രം കിട്ടും. എല്ലാ വീടുകളിലും കാണാം പല തരം നക്ഷത്രം. ജാതിമത ഫെതമെന്യേ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്.
“എന്തായാലും ഇത്തവണ എനിക്കും കിട്ടി നക്ഷത്രം “
മത്തായിയുടെ സുവിശേഷം 2: 9,10 – “രാജാവ് പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ട് കിഴക്കുകണ്ട നക്‌ഷ ്രതം അവര്‍ക്കുമുമ്പേനീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്‌ഥലത്തിനു മുകളില്‍ വന്നുനിന്നു.നക്ഷത്രം കണ്ട അവര്‍ അത ്യധികം സന്തോഷിച്ചു.”
മനുഷ്യ രാശിക്ക് മുഴുവൻ രക്ഷകൻ ആയി ഈശോ വന്നതിന്റെ ഓര്മ.ഇത്രയും ആഘോഷം മറ്റൊരാളുടെയും പിറന്നാൾ ആഘോഷത്തിന് ഒരിക്കലും ഇല്ല.
ക്രിസ്മസ് എന്ന് പറയുന്നത് ഏറ്റവും സന്തോഷവും സമാധാനവും നിറഞ്ഞ ദിവസങ്ങളാണ് .നമുക്കായി ഭൂമിയിലേക്ക് ദൈവം തൻറെ പുത്രനെ അയച്ച ദിവസം.ലോകം മുഴുവൻ ക്രിസ്റ്മസിനു ആയി ഒരുങ്ങിക്കഴിഞ്ഞു ഇത്തവണ കൊറോണ വന്നത് കാരണം എല്ലായിടത്തും ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യാസമാണ്. പലർക്കും പള്ളിയിൽ തന്നെ പോകാൻ പറ്റുന്നില്ല കുടുംബാംഗങ്ങൾക്ക് തന്നെ ഒരുമിച്ച് ചേരുവാൻ പറ്റാത്ത സാഹചര്യം. എങ്കിലും ഉണ്ണിഈശോയെ സ്വീകരിക്കാൻ മിക്കവരും തന്നെ ഒരുങ്ങിക്കഴിഞ്ഞു.
അന്നൊക്കെ എല്ലാ വർഷവും പള്ളിയിൽ നിന്ന് ക്രിസ്മസ് കരോള് വരും. വാർഡ് അനുസരിച്ചാണ് വരുന്നത്. ക്രിസ്മസ് പപ്പാ ആയി വണ്ണം ഉള്ള അരെങ്കിലും ഒരുങ്ങിയിട്ടുണ്ടാവും. ഇന്ന് വരും നാളെ വരും എന്ന് ഓർത്തു കാത്തിരിക്കും. എത്ര ഉറക്കം ആയാലും ഡും ഡും ശബ്ദം കേട്ട് ചാടി എഴുന്നേൽക്കും. എന്തൊരു രസം ആയിരുന്നു. രാത്രി കാത്തിരിക്കുന്ന മറ്റൊരു ആഘോഷo ആണ് പൂത്തിരി, കൊടചക്രം, മത്താപൂ, പൂക്കുറ്റി, പടക്കം, പൊട്ടാസ് പിന്നെ പേരറിയാത്ത കുറെ സാധനങ്ങൾ കൊണ്ട് എല്ലാരും കൂടെ നല്ല രസം ഉച്ചയ്ക്ക് തന്നെ അച്ചാച്ചൻ ആരെ എങ്കിലും വിട്ടു് ഇതെല്ലാം വാങ്ങി വച്ചിട്ടുണ്ടാവും. പകൽ മുഴുവൻ ആ വാങ്ങികൊണ്ടുവന്ന ആ വല്യപൊതിക്കെട്ടിനുള്ളിൽ എന്തൊക്കെയാണുള്ളത് എന്നാലോചിച്ചും, ‘കമ്പിത്തിരി എല്ലാവർക്കുമുള്ളതുണ്ടോ, തികയാതിരിയ്ക്കുമോ’ എന്ന് വേവലാതി പൂണ്ടും നടക്കും. കൊടചക്രം തറയിൽ കറങ്ങിതുടങ്ങുമ്പോഴേ ഞാൻ മുൻവശത്തെ വരാന്തയുടെ അരമതിലിൽ കയറിക്കൂടും. പൂക്കുറ്റി മുറ്റത്ത് പൊങ്ങി ചിതറുമ്പോൾ അതിങ്ങനെ കണ്ടു രസിച്ചു ഞങ്ങൾ എല്ലാം ഇരിക്കും പടക്കങ്ങളിൽ വലിയ താൽപര്യമില്ലാത്തതുകൊണ്ട് അതു് ആര് പൊട്ടിച്ചാലും യാതൊരു വിരോധവും തോന്നിയില്ല. പക്ഷെ പൂത്തിരിയുടെ കാര്യത്തിൽ മാത്രം എപ്പോഴും പങ്കു വയ്ക്കാൻ മടി ആയിരുന്നു. രാവിലെ എഴുന്നേറ്റു പൊട്ടാത്ത പടക്കോം തപ്പി വീണ്ടും നോക്കും. ഒറ്റപ്പെട്ട പടക്കോം പിന്നെ കത്തി തീരാത്ത മത്താപ്പൂ ഒക്കെ വീണ്ടും കത്തിക്കും
രാത്രികിടക്കുമ്പോഴും അടുക്കളയിൽ തട്ട്മുട്ട് ബഹളങ്ങൾ അവസാനിച്ചിട്ടുണ്ടാവില്ല. രാവിലെ ഉണ്ടാക്കാനുള്ള കോഴിക്കറിയും അപ്പം മാവു കുഴച്ചു ‘അമ്മ വയ്ക്കുന്നുണ്ടബും അത് അമ്മയുടെ ഡിപ്പാർട്മെന്റ് ആണ്.
ഇതിന്റെ ഇടയിൽ പാതിരാ കുർബാന ഉണ്ട്. ചെറിയ തണുപ്പാണ് എന്നാലും ചിരിച്ചു കൊണ്ട് കിടക്കുന്ന ഉണ്ണി ഈശോയെ കാണാനും ഉമ്മ കൊടുക്കാനും ഒക്കെ എന്തൊരു സന്തോഷം ആയിരുന്നു. പള്ളിയിൽ അച്ഛൻ പറയുന്ന പ്രസംഗം ഒന്നും കേള്കുന്നുണ്ടാവില്ല പിന്നെ വന്നു കിടന്നാൽ രാവിലെ എഴുന്നേൽക്കുന്നതും കണ്ണ് ചിമ്മി തലേദിവസത്തെ ഉറക്കം പോയിട്ടു ഉണ്ടാവില്ല
പനയുടെ ഇല വെട്ടി മേഞ്ഞ പുൽക്കൂട് മാത്രം എല്ലാ വർഷവും മുടക്കമില്ലാതെ വീടിന്റെ മുൻവശത്ത് ഉണ്ടാവും . അതിനു ആങ്ങളമാര് സഹായിക്കും എന്ത് രസം ആയിരുന്നു ആ കാലം ഒക്കെ. ഞാനും ചേച്ചിമാരും കൂടെ പുൽക്കൂട് ഉണ്ടാക്കാൻ എന്തെല്ലാo ചെയ്യും കഴ്ട്ടപ്പാടുള്ള പണിയൊക്കെ ആങ്ങളമാരുടെ പണിയാണ് അങ്ങനെ ക്രിസ്മസ് എന്നാൽ പുൽക്കൂടും, അമ്മയുടെ രുചി നിറഞ്ഞ രാവിലെയുള്ള പ്രാതലും ഉച്ചക്ക് ബീഫ് കട്ലറ്റ് ഒക്കെ കൂട്കൂട്ടീ പിന്നെ വിഭവ സമൃദ്ധമായ ഭക്ഷണവുമായി അങ്ങിനെ പോകും
ഒക്കെ പെട്ടെന്ന് കഴിയുന്നു. എന്നാലും അന്നത്തെ ആ ക്രിസ്മസ് ഓർമ്മകൾ മധുരം തരുന്ന ദിവസം തന്നെ ആണ്.
അമേരിക്കയിൽ വന്ന കഴിഞ്ഞപ്പോൾ മുതൽ ക്രിസ്മസിന് വ്യത്യാസമായി ഇവിടെ വന്നു കഴിഞ്ഞപ്പോൾ മുതലാണ് ക്രിസ്മസ് ട്രീ വാങ്ങുന്നതും അത് അലങ്കരിക്കുന്നതും അതിനു ചുവട്ടിൽ ഇങ്ങനെ സമ്മാനം പൊതിഞ്ഞു വയ്ക്കുന്നതും ഒക്കെ. പണ്ടൊക്കെ എന്ന് , പറഞ്ഞു കഴിഞ്ഞാൽ ഡാഡി ഓടിനടന്ന് കടയിൽ കിട്ടാവുന്ന എല്ലാ സാധനങ്ങളും തന്നെ കുട്ടികൾ ചോദിക്കുന്നതും ചോദിക്കാത്തത് ഒക്കെ വാങ്ങിച്ച് ട്രീ യുടെ മുൻപിൽ വയ്ക്കും. പക്ഷേ ചിലപ്പോഴൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് ഇതിനൊക്കെ ആവശ്യമുണ്ടോ എന്തിനാ ഇത്രയും എന്ന്. ട്രീ വാങ്ങാൻ പോകുന്നതും അത് അലങ്കരിക്കുന്നത് ഒക്കെ കുടുംബത്തിലെ അംഗങ്ങൾ എല്ലാം ചേർന്ന് ചെയ്യുമ്പോൾ അതിന് ഒരു ഭംഗിയൊക്കെ ഉണ്ട് അതിൽ ഒരു രസം ഒക്കെയുണ്ട് എങ്കിലും ഇപ്പോൾ വളരെയധികം കോമ്മേഴ്സ്യലൈസ്ഡ് ആയി പോയി എന്ന് തോന്നാറുണ്ട് ഇത്തവണയും ക്രിസ്മസ് വന്നു പക്ഷേ എല്ലായിടത്തും ഒരു വ്യത്യാസം എല്ലാവരും തന്നെ കാത്തിരിപ്പാണ് സന്തോഷിക്കാൻ പറ്റുന്നില്ല ,ആർക്കും എങ്ങോട്ടു യാത്ര ചെയ്യാൻ പറ്റാത്ത കാലം ഒറ്റപ്പെടലും വേദനയിലും കടന്നുപോകുന്നു എന്നാലും എല്ലാ കുടുംബങ്ങളിലും തന്നെ വീടുകൾ എല്ലാം മനോഹരമായി വർണ്ണപകിട്ട് ലൈറ്റുകൾ ഒക്കെ ഇട്ടു കഴിഞ്ഞു. ഈ ക്രിസ്മസ് ഒരു കാത്തിരിപ്പിന് കാലമാണ് നമ്മളെ സ്നേഹിക്കുന്ന ആളുകൾ കൂടെ ഇല്ലാത്ത ഒരു ക്രിസ്മസ് പള്ളിയിൽ പോലും വളരെ ഡിഫറെൻറ് ആയിട്ട് ,ഒരിക്കലും നേരത്തെ പോലെയല്ല ,ഈ കൊറോണ എങ്ങനെയെങ്കിലും ഒന്ന് തീർന്നാൽ മതി എന്ന് കാത്തിരിപ്പ് മനുഷ്യൻ ലോകം മുഴുവൻ ഒന്ന് നോർമൽ ലൈഫ് ലേക്ക് എത്താൻ ആയിട്ടുള്ള കാത്തിരിപ്പ് കുട്ടികൾ സ്കൂൾ തുറന്നുകിട്ടാൻ കാത്തിരുപ്പ് എത്രയൊക്കെ വ്യത്യാസമുണ്ടെങ്കിലും ഈയൊരു ക്രിസ്മസിനും ഈ കോറോണയിലും ഈ ആഘോഷങ്ങളിലും വേദനകൾ ആണെങ്കിലും വിഷമങ്ങൾ ആണെങ്കിലും അവിടെയൊക്കെ ഈശോയെ അവിടുത്തെ സന്തോഷവുമായി വരണമെന്ന് നമുക്ക് ഈശോയുടെ ചോദിച്ചു കൊണ്ടേ ഇരിക്കാം.
നക്ഷത്രങ്ങൾ കാണാൻ എന്തൊരു ഭംഗിയാ എത്ര തരത്തിലാണ് ഏതൊക്കെ നിറങ്ങളിലാണ് വാലുള്ളതും അല്ലാത്തതും തിളങ്ങുന്നതും ഇല്ലാത്തതുമായ പല പല തരത്തിലുള്ള നക്ഷത്രങ്ങൾ .
പണ്ടത്തെ ക്രിസ്മസ് ഒക്കെ ക്രിസ്മസ് കാർഡുകൾ വരുക എന്നത് വലിയൊരു പ്രാധാന്യം ആയിരുന്നു എത്രയോ തരത്തിലുള്ള ക്രിസ്മസ് കാർഡുകളാണ് വന്നുകൊണ്ടിരിക്കുന്ന തുറക്കുമ്പോൾ പാട്ട് പാടുന്നതും ഡാൻസ് ചെയ്തതും ആയ പലവിധത്തിലുള്ള ക്രിസ്മസ് കാർഡുകൾ പിറ്റേവർഷം ക്രിസ്മസ് സമയം വരെ സൂക്ഷിച്ചുവയ്ക്കുന്ന കാർഡുകൾ ഉണ്ടായിരുന്നുകാർഡുകൾ വന്നു കഴിയുമ്പോൾ സൂക്ഷിച്ചുവെക്കാൻ പരസ്പരം ഞങ്ങൾ ശരിക്കും മത്സരിക്കും ആയിരുന്നു പണ്ടൊക്കെ ക്രിസ്മസ് ആഘോഷങ്ങൾ എന്നുപറയുമ്പോൾ ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ ഒതുങ്ങി പോയെങ്കിലും ഈശോയെ അറിഞ്ഞപ്പിഴാണ് യഥാർത്ഥത്തിൽ ക്രിസ്മസ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് . ശരിക്കും പറഞ്ഞാൽ മനുഷ്യരാശി മുഴുവൻ ക്രിസ്മസ് വലിയൊരു ആഘോഷം ആകുമ്പോൾ ആദ്യമായി ക്രിസ്മസ് ആഘോഷിച്ച്.മറിയം എന്തുമാത്രം ടെൻഷൻ അനുഭവിച്ചിട്ടുണ്ടാകും രക്ഷകനായി വന്ന കുഞ്ഞുണ്ണിക്ക് സ്ഥലം പോലും ഇല്ലാതെ എല്ലാവരും പുറത്തേക്ക് തള്ളിയിട്ട് എപ്പോഴും എവിടെ പിറക്കുമെന്ന് ഓർത്ത് ടെൻഷൻ അടിച്ചു കിടന്ന് ആ ഒരു കുടുംബത്തെ നമുക്ക് എങ്ങനെ മറക്കാനാവും.ആട്ടിടയൻ സ്നേഹിക്കുമ്പോഴും ലോക രക്ഷകനെ ആണല്ലോ എന്ന് മനസിലാക്കി ആആരാധനയോടെ മാത്രം ദൈവ ഹിതം സമ്മതം പറഞ്ഞുകൊണ്ട് പരാതിയൊന്നും കൂടാതെ ഒപ്പം പോയ മേരിയെ നമ്മൾ എങ്ങനെ മറക്കും ഉണ്ണി പിറന്ന രാത്രി ഇടയന്മാർ ആരാധിച്ചപ്പോൾ എളിമയോടെ അവിടെയൊക്കെ മൗനത്തോടെ നിന്ന ആ മേരിയെ എങ്ങനെ മറക്കും
ഇസ്രായേൽജനം മുഴുവൻ കാത്തിരുന്ന ഒരു രക്ഷകൻ വരവായിരുന്നു . ഈയൊരു ക്രിസ്മസ് ആഘോഷിക്കുമ്പോഴും ഉണ്ണീശോയെ ഹൃദയത്തിൽ പിറക്കാൻ നമുക്ക് പ്രാർത്ഥിക്കാം .ഈശോ തരുന്ന ആ സന്തോഷവും സമാധാനവും ഒക്കെ നമ്മുടെ ഹൃദയങ്ങളിൽ നമ്മുടെ കുടുംബങ്ങളിലെ നമ്മുടെ മക്കളിൽ ഒക്കെ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം സന്തോഷവും സമാധാനവും ഉണ്ടാകുവാൻ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം
എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ഞാൻ ആശംസിക്കുന്നു
അന്ന് കിഴക്കു കണ്ട നക്ഷത്രം രാജാക്കന്മാർക്ക് വഴികാട്ടിയായത് പോലെ ഈശോ എന്ന നക്ഷത്രം നമ്മുടെ ഹൃദയങ്ങൾക്കും നമ്മുടെ ജീവിതങ്ങൾക്കും പ്രകാശമായി മാറട്ടെ.
Add Comment